Saturday, 17 December 2016

വാസ്തു ശാസ്ത്രം( ഒരു ചെറിയ വിവരണം)

വാസ്തു ശാസ്ത്രം
ഒരു ചെറിയ വിവരണം  


കിഴക്കു ഇരുന്നു പടിഞ്ഞാറു ദർശനം' എന്നതാണ് വാസ്തുവിൻെറ ഇരിപ്പു ഇതിനെ കിഴക്കിനി എന്ന് പറയുന്നു 


KITCHEN (അടുക്കളയുടെ സ്ഥാനം)


അഗ്നിസ്ഥാനം പ്രധാനപ്പെട്ടവയിൽ ഒന്നാണ്. വടക്കുകിഴക്,തെക്കുകിഴക്ക്,വടക്കുപടിഞ്ഞാറ് മധ്യം 
  • അടുക്കളയിൽ അടുപ്പു കിഴക്കു ദിക്കാനെങ്കിൽ കിഴക്കു തിരിഞ്ഞ്‌നിന്നു അഗ്നി തെളിക്കിക 
  • അടുപ്പു പടിഞ്ഞാറു ദിക്കിലാണെങ്കിൽ പടിഞ്ഞാറു തിരിഞ്ഞുനിന്നു അഗ്നി തെളിക്കുക 
  • ഏറ്റവും ഉത്തമം വടക്കുകിഴക്കാണ്‌ 
  • തെക്കുകിഴക്കും പ്രധാനം കൊടുക്കും 
  • അവസാനം വടക്കുപടിഞ്ഞാറു നോക്കും അവിടെ കിഴക്കോട്ടു തിരിഞ്ഞുനിന്നു അഗ്നി തെളിയിക്കും 
KITCHEN ROOM SIZE (അടുക്കള മുറിയുടെ അളവ് 

15 കോൽ ചുറ്റും( 1 കോൽ = 72 cm) 

MASTER BED ROOM 

  • എങ്ങോട്ടു ദർശനം ആണെങ്കിലും തെക്കുപടിഞ്ഞാറ് മൂലയിൽ കന്നിമൂല. നിർബദ്ധമായും മാസ്റ്റർ റൂം കന്നിമൂലയിൽ കൊടുത്തിരിക്കണം 
  • ഒരു കാരണവശാലും കന്നിമൂലയിൽ sitout,porch  എന്നിവ വരുവാൻ പാടുള്ളതല്ല.
MAIN DOOR 

  • കെട്ടിടത്തിൻെറ വീതി ഏതു ഭാഗത്താണോ അവിടെ main door വയ്ക്കുക 
  • വസ്തുവിലേക്ക് കടക്കാൻ രണ്ടു വഴികൾ ഉണ്ടക്കങ്കിൽ വിസ്താരം കൂടുതൽ ഉള്ള സ്ഥലത്തു door വയ്ക്കുക 
  • വസ്തുവിലേക്കു കടക്കാൻ രണ്ടു നദികൾ ഉണ്ടെങ്കിൽ വിസ്താരം കൂടുതൽ ഉള്ള നദിയിലേക്കു door വയ്ക്കുക 

PLOT  സ്ഥലം 

  • ഭൂമിയുടെ നീളം തെക്കുവടക്കു ഉള്ളത് ഏറ്റവും ഉത്തമം 
  • കിഴക്കുപടിഞ്ഞാറു നീളം വരുന്നത് ദാരിദ്രം 
 POOJA ROOM പൂജ മുറി 

  • കെട്ടിടത്തിൻെറ മധ്യത്തിൽ വരുന്നത് ഏറ്റവും ഉത്തമം 
  • കിഴക്കോട്ട് ദീപം തെളിക്കുക 
  • വടക്കുകിഴക്ക്‌ തെക്കുകിഴക് ഭാഗവും പൂജ റൂം ആയി ഉപയോഗിക്കാം 
  • കഴിവതും bathroom ഭിത്തികളിൽ കൊടുക്കാതിരിക്കുക 
wood തടി 
  • കെട്ടിടത്തിൽ തടി ഉരുപ്പടികൾ ഉപയോഗിക്കുമ്പോൾ ചുവട് താഴ്ചയും തല മുകളിലും വാര്ത്തക്കവിധം ക്രെമീകരിച്ചു പണിയുക 
stair 

  • stair case കയറുമ്പോൾ right turn കയറുക 

NB: കെട്ടിടത്തിൽ മധ്യരേഖയിൽ ഭിത്തികൾ വരുവാൻ പാടുള്ളതല്ല, കട്ടള ജനൽ പടികൾ എന്നിവയും വരുവാൻ പാടുള്ളതല്ല 


Wednesday, 2 November 2016

ജീവിതത്തിലേക്ക് കണ്ണ് തുറക്കൂ

 ബിനീഷ് പുളിങ്കുന്ന്

രിക്കൽ ഞാൻ ഒരു സദസിനു മുന്നിൽ സമയം കളയുവാനായി ഇരുന്നു. സദസിനുള്ളിൽ ഒരു സമിജി വാക്കുകൾ കൊണ്ട് അമ്മാനമാടി അത്യുഗ്രൻ പ്രേസഗം പറയുകയായുണ്ടായി. സംസ്ക്രിതവും ,ഹിന്ദിയും മലയാളവും കൂട്ടിയിണക്കിയുള്ള ഒരു വെടിക്കെട്ട് എന്നുപറയാം. മുഴുവനും മനസിലായിലെങ്കിലും എല്ലാവരുടെയും കൈകളുടെ താളത്തിനൊത് ഞാനും കൈകൾ അടിച്ചു. അദ്ദേഹത്തിന്റെ ആ അത്യുഗ്രൻ പ്രേസഗം അവസാനിപ്പിക്കാൻ പോകുന്നതിനുമുൻപ് അദ്ദേഹം ഒരു കഥ പറയുവാനുണ്ടായി. നിങ്ങൾക്കായി  ഞാൻ ആ  കഥ എവിടെ എഴുതുന്നു.......


ഒരിക്കൽ ഒരു സിദ്ധൻ തൻെറ യാത്രക്കിടയിൽ ദയനീയമായ ഒരു കാഴ്ച കാണുവാൻ ഇടയായി. ഒരു വൃദ്ധൻ തൻെറ അവശനിലയിലായിരുന്ന ഭാര്യയുമായി ഒരു ചെറു തണലിൻെറ കിഴിൽ  ഇരുന്നു വിതുമ്പുകയായിരുന്നു.
ഇവരെ കണ്ട സിദ്ധൻ അവരുടെ അടുത്തേക്കു ചെന്ന് അവരോടു കാര്യം തിരക്കി. തന്നെ സൃഷ്ട്ടിച്ച ദൈവത്തിനെ തള്ളിപറഞ്ഞുകൊണ്ടാണ് ആ  വൃദ്ധൻ തൻെറ വിഷമങ്ങളും ദുഃഖങ്ങളും സിദ്ധനോട് പറഞ്ഞത്. ഇതു കേട്ടുനിന്ന സിദ്ധൻ വൃദ്ധൻെറ അടുത്ത്ചെന്ന് കരങ്ങളിൽ പിടിച്ചു പറഞ്ഞു താങ്കൾ  ഒരു നിമിഷം കണ്ണുകൾ ഒന്ന് അടയ്ക്കു. കണ്ണുകൾ അടച്ചു നിന്ന ആ വൃദ്ധനു അല്പസമയം ശാന്തത അനുഭവപെട്ടു. ഞാൻ ഇപ്പോൾ വേറെ ഒരു ലോകത്താണ് എനിക്ക് എന്താണ് സംഭവിച്ചത് ഇത് സത്യമാണോ എനിക്കറിയില്ല.
വൃദ്ധൻ മനസ്സിൽ ആലോചിച്ചു. പെട്ടെന്ന് തന്റെ മുന്നിൽ ഒരു ഗോപുരം കാണുവാൻ ഇടയായി. അദ്ദേഹം സൂക്ഷിച്ചു നോക്കി അക്ഷരങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും നിർമിച്ച ഗോപുരം അദ്ദേഹത്തിന്റെ കണ്ണിൽ അത്ഭുതം തീർത്തു. ആ ഗോപുരത്തിലെ അക്ഷരങ്ങൾ ചേർത്ത വൃദ്ധൻ വായിക്കുവാൻ ആരംഭിച്ചു. വായനയുടെ വേഗത കൂടി. ഓരോ ഭാഗം വായിച്ചു തിരുന്നതാനുസരിച്ചു തന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണെന്നു വൃദ്ധന് മനസിലായി. അവസാനം വൃദ്ധൻ ആ ഗോപുരത്തിന്റെ ഒരു മൂലയിൽ പോയി ഇരുന്നു താൻ തള്ളിപ്പറഞ്ഞ ദൈവത്തിനോട് മാപ്പു അപേക്ഷിച്ചുകൊണ്ടു പൊട്ടികരഞ്ഞു. വൃദ്ധൻ കണ്ണുതുറന്നു. സിദ്ധന്റെ കൈകൾ ശിരസോട് ചേർത്ത് അദ്ദേഹം വീണ്ടും കരയുകയാണ്. ആ ഗോപുരത്തിലെ വാക്കുകൾ തന്റെ ഓർമയിലേക്ക് വന്നു. ഈ ലോകത്തിലെ മനുഷ്യരുടെ ദുഃഖങ്ങളും പ്രേശ്നങ്ങളും നിറഞ്ഞതായിരുന്നു ആ ഗോപുരം. ഇത്രയേറെ ദുരിതങ്ങൾ അനുഭവിക്കുന്ന ഈ ലോകത്ത് തന്റെ പ്രയാസങ്ങൾ എത്രയോ ചെറുതാണെന്നു അയാൾക്കു മനസിലായി.

ഇതിൽ മതപരമായോ ദൈവികമായോ ഉള്ള ഒരു രീതിയിലും നിങ്ങൾ ഉള്ളക്കൊള്ളേണ്ട. നമ്മുക്ക് എന്ത് പ്രേശ്നങ്ങൾ വന്നാലും അത് മറ്റുള്ളവരിൽ നിന്ന് വളരെ ചെറുതാണെന്നു മനസിലാക്കി അത് തരണം ചെയ്തു മുന്നോട്ടു പോകുക...!



Saturday, 29 October 2016

ഓമനത്തിങ്കൾക്കിടാവോ - കുറഞ്ചി, ആദി (താരാട്ട്)


ഓമനത്തിങ്കള്‍ക്കിടാവോ എന്ന കവിത താരാട്ടു പാട്ടിന്റെ രൂപത്തിൽ ഇരയിമ്മൻ തമ്പി രചിച്ചതാണ്  നീലാംബരി രാഗത്തിലാണ് ഈ കവിത ചെല്ലേണ്ടത് 


ഓമനത്തിങ്കള്‍ക്കിടാവോ- നല്ല കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ- പരിപൂര്‍ണേന്ദു തന്‍റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ- ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍കിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ - എന്‍റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പ്പാന്‍ - മമ വായ്ച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ
ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ
സുക്തിയില്‍ കണ്ട പൊരുളോ - അതിസൂക്ഷ്മമാം വീണാരവമോ
വന്‍പിച്ച സന്തോഷവല്ലി - തന്‍റെ കൊമ്പത്തു പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവിനിച്ഛ നല്‍കുന്ന കല്‍ക്കണ്ടോ
കസ്തൂരി തന്‍റെ മണമോ - ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നില്‍ തെളിഞ്ഞുള്ള മാറ്റോ
കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ - ബഹുധര്‍മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ - മാര്‍ഗഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവച്ചുള്ള ധനമോ
കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്‍റെ കളിയോ
ലക്ഷ്മീഭഗവതി തന്‍റെ - തിരുനെറ്റിയിലിട്ട കുറിയോ
എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന്‍ തന്‍ കൃപയോ - മുറ്റും ഭാഗ്യം വരുന്ന വഴിയോ

Tuesday, 25 October 2016

ഇവർക്ക് മുന്നിൽ നമ്മുടെ കണ്ണുകൾ തുറക്കൂ...






ഇത് വായിക്കുന്നതിനു മുൻപ് ഞാൻ അപ്പ്ലോട് ചെയ്യ്ത ചിത്രങ്ങൾ ഒന്ന് ശ്രദ്ധിക്കൂ.............!!! 

ഈ ചിത്രങ്ങളിൽ കരളലിപ്പിക്കുന്ന സ്റ്റാറ്റസുകളോടുകൂടി നിങ്ങൾ കണ്ടു മറന്നതായിരിക്കും........!!!!

അതു വായിച്ചതിനു ശേഷം ചിലർ  ലെക്ക് അല്ലേങ്കിൽ കമന്റ് അതും അല്ലേങ്കിൽ ഷേയർ എങ്കില്ലും ചെയ്യും. 

ഞാനും ഇതു തന്നെയാണ് ചെയ്യ്തത്...............!!!!!

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ 
ഫേയസ്ബുക്കിൽ ഇങ്ങനെയുള്ള ചിത്രങ്ങൾ മാത്രമായിരുന്നു ഞാൻ കണ്ടത്. വീണ്ടും ഞാൻ ആ ചിത്രങ്ങൾ ഷേയർ ചെയ്യ്തു. 

അപ്പോൾ ഞാൻ ആലോച്ചിച്ചു ഇങ്ങനെ ഷേയർ ചെയ്തതു കൊണ്ടോ ലെക്ക് ചെയ്തതു കൊണ്ടോ ഈ  വിശപ്പ് മാറുമോ?

എന്റെ സുഹ്യത്തുക്കളോടു എനിക്ക് പറയുവാനുള്ളത് ഇത്രമാത്രം..........!!!!!!!!!!

ഭൂമിയിൽ മനുഷ്യർക്ക് എന്തു കിട്ടിയാല്ലും എത്രത്തോളം കിട്ടിയാല്ലും ഒരിക്കല്ലും പറയില്ല മതിയെന്ന്...   

എന്നാൽ അവളുടെ വിശപ്പ് മാറിയാൽ അവന്റെ വയറുനിറഞ്ഞാൽ അവർ പറയും

............... എനിക്ക് മതി ..............

നമ്മൾ ഒരിക്കലും

*ഒരു നേരത്തേ ആഹരത്തിനുവേണ്ടി കൈ നീട്ടുന്നവരെ കാണാതെ പോകരുത്*


Thursday, 13 October 2016

എന്റെ കവിത

                         ഇന്നലെ പെയ്യ്ത മഴയിൽ  


ഇന്നലെ പെയ്യ്ത മഴയിൽ കണ്ടുഞ്ഞാൻ ആദ്യമായി 
നിറദീപമോ അതോ നീലമഞ്ഞോ 
                                                                 

നിറമാർന്ന പുഞ്ചിരി തഴുകുന്ന ചുണ്ടിലെ 
മധുരമായ് മാറുവാൻ മോഹമേറി 
മനസിലെ മായാത്ത സ്വപ്നമായി.....
                                                                   
ആരാരും അറിയാതെ ആദ്യമായ് സ്നേഹിച്ചു നീപോലും അറിയാതെ നിന്നെഞാൻ ചുംബിച്ചു 

ശലഭമോ നീ ശരത്കാലമോ.......
പുസ്തകത്താളിലെ പൊൻപീലിയോ 
മാനിന്റെ  മിഴിയുള്ള മാധുര്യമോ